തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം; കേരളത്തില്‍ സ്ത്രീക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത് ആദ്യം

തിരുവനന്തപുരത്ത് 24കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം; കേരളത്തില്‍ സ്ത്രീക്ക് ഈ രോഗം സ്ഥിരീകരിക്കുന്നത് ആദ്യം
Aug 12, 2024 02:32 PM | By Editor

തിരുവനന്തപുരം▪️ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കേരളത്തില്‍ സ്ത്രീക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.

തലസ്ഥാനത്ത് ആറ് പേര്‍ക്കാണ് നേരത്തെ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിരുന്നു. പ്രത്യേക എസ്ഒപി തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്രവപരിശോധനാഫലം ഇന്നലെയാണ് ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഏഴുകേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്.വീടിനു സമീപത്തെ കുളത്തിൽ യുവതി കുളിച്ചെന്ന് സംശയിക്കുന്നു രോഗത്തിന്റെ തീവ്രത സംബന്ധിച്ച് ജനങ്ങൾക്കു ബോധവത്കരണം നൽകുന്നതിനൊപ്പം ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കുന്നതിലും ശ്രദ്ധവേണമെന്ന് മെഡിക്കൽ കോളേജ് അധികൃതരും അറിയിച്ചു.

പേരൂർക്കട സ്വദേശിക്കു രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കെട്ടിക്കി ടക്കുന്ന വെള്ളം ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയത്..കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളിൽ അപൂർവമായി കാണുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഈ അപൂർവ രോഗത്തെപ്പറ്റിശാസ്ത്രീയമായ പഠനങ്ങളും പഠനഫലങ്ങളും വളരെ കുറവാണ്. സാധാരണമായി നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്.

നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത സുഷിരങ്ങൾ വഴി ബാധിക്കുന്നു.മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു.

Amoebic encephalitis in 24-year-old girl in Thiruvananthapuram; This disease is first confirmed in women in Kerala

Related Stories
കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ ന്യൂനമർദമാകും

Jul 24, 2025 12:35 PM

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ ന്യൂനമർദമാകും

കേരളത്തിൽ ശക്തമായ മഴയ്ക്കു സാധ്യത ;വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും, പിന്നാലെ...

Read More >>
വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച് യൂസഫലി

Jul 22, 2025 01:05 PM

വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച് യൂസഫലി

വിഎസിന്റെ അവസാന യുഎഇ സന്ദർശനം ഹൃദയത്തിൽ സൂക്ഷിച്ച്...

Read More >>
വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ  തുടക്കം  SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ  ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ .

Jul 19, 2025 12:44 PM

വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ .

വലിയ മാറ്റങ്ങൾക്ക് ഒരു ചെറിയ തുടക്കം SPREE (സ്കീം ഫോർ പ്രൊമോഷൻ ഓഫ് രജിസ്ട്രേഷൻ ഓഫ് എംപ്ലോയർസ് ആൻഡ് എംപ്ലോയീസ് ) പദ്ധതിയുമായി ഇ.എസ്.ഐ കോർപ്പറേഷൻ...

Read More >>
കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

Jul 18, 2025 11:37 AM

കാരണവർ വധക്കേസ് പ്രതി ഷെറിൻ ജയിൽമോചിതയായി

കാരണവർ വധക്കേസ് പ്രതി ഷെറിൻ...

Read More >>
' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

Jul 16, 2025 12:05 PM

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ് മഹ്ദി.

' ഞങ്ങളുടെ ആവശ്യം വ്യക്തമായ നഷ്ടപരിഹാരം മാത്രം വധശിക്ഷയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ല': തലാലിന്റെ സഹോദരൻ അബ്ദു ഫത്താഹ്...

Read More >>
കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

Jul 3, 2025 02:16 PM

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് അപകടം: തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സ്ത്രീ...

Read More >>
Top Stories